ന്യൂഡല്‍ഹി: ജെയ്‌ഷെഇമുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യു.എന്നിനോട് ആവശ്യപ്പെട്ടു.
യു.എന്‍ കമ്മിറ്റി 1267നാണ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജെയ്‌ഷെഇമുഹമ്മദ് സംഘടനയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അതിന്റെ തലവന്റെ പേര് ഉള്‍പ്പെടുത്തത്തതില്‍ അസ്വഭാവികതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
അല്‍ഖ്വയ്ദ, താലിബാന്‍ എന്നിവയിലെയും മറ്റ് ഭീകരസംഘടനകളില്‍ ഉള്‍പ്പെടുന്ന നിരവധി ഭീകരരുടെയും പട്ടിക ഇന്ത്യ യു.എന്‍ കമ്മിറ്റിക്ക് നല്‍കി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ പട്ടികയിലുള്ള ഭീകരരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ല എന്നും വികാസ് സ്വരൂപ് വ്യക്തമാക്കി . മുമ്പ് മസൂദ് അസ്ഹറിനെ യു.എന്‍ ഔദ്യോഗികമായി വിലക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞിരുന്നു.