ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് വലിയ വില നല്‍കേണ്ട അവസ്ഥ

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പുതിയ വിമര്‍ശനവുമായി കോണ്‍ഗ്രസ് നോതാവ് രാഹുല്‍ഗാന്ധി. വിമര്‍ശനം കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വന്‍ വില നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ‘ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോള്‍ ചേംബര്‍ലെയിന്‍ പോലെയായി ഇന്ത്യന്‍ സര്‍ക്കാരിന്റെ പെരുമാറ്റം. ഇത് ചൈനയ്ക്ക് കൂടുതല്‍ ധൈര്യം നല്‍കി’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ലഡാക്കില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനികരോട് സംസാരിക്കുന്ന ഹ്രസ്വവീഡിയോയും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ലോകത്തിലെ ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്ന് രാജ്നാഥ് സിങ് ഈ വീഡിയോയില്‍ പറയുന്നുണ്ട്.

Top