സിഡ്‌നി: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് ലഭിക്കുകയായിരുന്നു.
സിഡ്‌നിയില്‍ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപന്തു പോലും എറിയാതെ സെമിഫൈനല്‍ ഉപേക്ഷിക്കുകയായിരുന്നു ടീം.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് എട്ട് പോയിന്റ് ആയിരുന്നു. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ വിജയികളെ ആയിരിക്കും കന്നി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ നേരിടുക.