ദീപ കര്‍മാകറിന് പരിക്ക്; ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഇന്ത്യ മത്സരിക്കില്ല

ന്യൂഡല്‍ഹി: ടോക്യോയില്‍ തുടങ്ങാനിരിക്കുന്ന ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സ് ഇനത്തില്‍ ഈ പ്രവശ്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ സാധ്യത കുറവ്. ഇന്ത്യയുടെ താരം ദീപ കര്‍മാകറിന്റെ പരിക്ക് വിട്ടുമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ താരമായിരുന്നു ദീപ. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലുള്ള ദീപ പരിശീലനം ആരംഭിച്ചിട്ടില്ലെന്നാണ് പരിശീലകന്‍ ബിശ്വേശ്വര്‍ അറിയിച്ചത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ബക്കു ലോകകപ്പിനിടെ താരത്തിന് പരിക്ക് പറ്റിയത്. ദീപയുടെ കാല്‍മുട്ടിനായിരുന്നു പരിക്കേറ്റത്. ഇതോടെ വിശ്രമത്തിലുള്ള താരത്തിന് ഒളിമ്പിക്സ് യോഗ്യതാ മത്സരം തുങ്ങാനിരിക്കെ ദീപയ്ക്ക് മടങ്ങിയെത്താനാകില്ലെന്ന് ഉറപ്പാവുകയാണ്.

ഫെബ്രുവരി 20ന് മെല്‍ബണിലാണ് ലോകകപ്പ് സീരീസ് നടക്കുക. മാത്രമല്ല മാര്‍ച്ചില്‍ ജര്‍മനിയില്‍ നടക്കുന്ന സീരീസിലും ഇന്ത്യന്‍ താരങ്ങളെത്തില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നത്.

Top