തിരുവനന്തപുരം: അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് കരാറില്‍ ഇന്ത്യയും സൌദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹി ബിന്‍ താഹിര്‍ ബിന്‍തനും തമ്മിലാണ് കരാര്‍ ഒപ്പു വെച്ചത്.
കോഴിക്കോട് വിമാന താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഈ വര്‍ഷം പുതിയതായി തെരഞ്ഞെടുത്തതായി മന്ത്രി വ്യക്തമാക്കി. ഇന്നലെ അപേക്ഷ ലഭിക്കേണ്ട അവസാന സമയം അവസാനിച്ചപ്പോള്‍ 3 ലക്ഷത്തിലധികം അപേക്ഷകള്‍ ഇന്ത്യന്‍ ഹജ്ജ് കമ്മറ്റിക്ക് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെ ഇത്തവണ ഇന്ത്യയിലെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഹജ്ജിനെത്താം.
കഴിഞ്ഞ വര്‍ഷം ഒരുലക്ഷത്തി എഴുപത്തി അയ്യായിരമായിരുന്നു ഇന്ത്യക്ക് അനുവദിച്ചിരുന്ന കോട്ട. ഇത്തവണ ഒരുലക്ഷത്തി തൊണ്ണൂറായിരമായി ഉയര്‍ത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.