ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റേതാണെന്നും ബിജെപിയുടേത് അല്ലെന്നും മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്റെ ഖ്യാതിക്കായി വാദിച്ചെന്നും ചിദംബരം കുറ്റപ്പെടുത്തി.