ഏത് ആക്രമണവും നേരിടാന്‍ സൈന്യം സജ്ജം,​ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു

ന്യൂഡല്‍ഹി : ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണെന്ന് ഇന്ത്യന്‍ സൈനിക മേധാവികള്‍. തെറ്റായ പ്രസ്താവനകളാണ് പാകിസ്ഥാന്‍ ആദ്യം നടത്തിയത്. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വന്നത്, എഫ് 16 വിമാനങ്ങളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്.

27നു പാക് വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ സൈനിക വക്താക്കള്‍ പറഞ്ഞു. അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകളും സൈനിക മേധാവികള്‍ പുറത്തുവിട്ടു.

ബ്രിഗേഡ് ഹെഡ് ക്വാര്‍ട്ടറും സാങ്കേതിക യൂണിറ്റും ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലകളായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യന്‍ സൈനിക മേധാവികള്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അഭിനന്ദനെ തിരിച്ചയ്ക്കുന്നതില്‍ സന്തോഷമെന്നും വ്യോമസേന മേധാവി അറിയിച്ചു. ഇന്ത്യയുടെ വ്യോമാക്രണത്തില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രം തകര്‍ന്നിട്ടുണ്ട്. എന്നാല്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയുന്നത് ഉചിതമല്ല. പ്രത്യാക്രമണത്തിലാണ് അഭിനന്ദന്‍ പാക് പിടിയിലായത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം വിമര്‍ശിച്ചു.

Top