റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ രക്ഷാധികാരി കൂടിയായ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. അല്‍ഖോബാറില്‍ ഇന്ത്യന്‍ ബിസിനസ് ഫോറം ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അധ്യാപകര്‍ സൗദിയിലേക്ക് തിരികെ വന്നു തുടങ്ങിയെങ്കിലും നിലവില്‍ അവധിക്ക് പോയി സ്വദേശങ്ങളില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്‌കുളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നാട്ടിലുള്ള വിദ്യാര്‍ഥികളെയും തിരികെയെത്തിക്കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.