വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലിയെ ദന്പതിമാരടക്കം നാല് ഇന്ത്യന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ എച്ച്1 ബി വിസ തട്ടിപ്പിന് കുറ്റം ചുമത്തി. സുനിത ഗുണ്ടിപ്പള്ളി, ഭര്‍ത്താവ് വെങ്കട് ഗുണ്ടിപ്പള്ളി, പ്രതാപ് കൊണ്ടമൂരി, സഹോദരി സന്ധ്യ രമിറെഡ്ഡി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടമാര്‍ അറിയിച്ചു.
വിസ തട്ടിപ്പ്, ഗൂഢാലോചന, തെറ്റായ വിവരം നല്‍കുക. ഇമെയില്‍ തട്ടിപ്പ്, നീതി നിര്‍വഹണത്തെ തടസപ്പെടുത്തുക, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കന്പനികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എച്ച്1 ബി വിസ ലഭിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കന്പനികളെ ഇവര്‍ ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡി.എസ് സോഫ്‌ടെക് ആന്‍ഡ് ഇക്വുനെറ്റ് എന്ന സ്ഥാപനവും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് കന്പനികളുമാണ് ദന്പതിമാര്‍ നടത്തിവന്നത്. വെങ്കടായിരുന്നു കന്പനിയുടെ പ്രസിഡന്റ്, സുനിത വൈസ് പ്രസിഡന്റുമായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
നെവാഡയില്‍ നിന്നുള്ള കൊണ്ടമൂരി എസ്.ഐ.എസ്.എല്‍ നെറ്റ്‌വര്‍ക്ക്‌സ് എന്ന സ്ഥാപനവും പ്‌ളെസന്റോണില്‍ നിന്നുള്ള രമിറെഡ്ഡി മൂന്ന് സ്ഥാപനങ്ങളുടെ റിസോഴ്‌സസ് മാനേജരുമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
2010നും 2014നും ഇടയില്‍ കന്പനിയില്‍ വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് ഇവര്‍ നൂറോളം വ്യാജ അപേക്ഷകളാണ് സമര്‍പ്പിച്ചത്. ഈകാലയളവില്‍ 3.30 മില്യണ്‍ യു.എസ് ഡോളര്‍ ഡി.എസ് സോഫ്ട്‌ടെക്കും ഗുണ്ടിപ്പള്ളി ദന്പതിമാര്‍ 17 മില്യണ്‍ ഡോളറും ലാഭമുണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.