ഇന്ത്യന്‍ സൈന്യത്തെ ഭയന്ന് വെടിനിര്‍ത്തലിനായി അപേക്ഷിച്ച പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനവുമായി

SOLDIERS

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തോട് വെടിനിര്‍ത്തലിനായി കേണപേക്ഷിച്ച പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.

ഇന്ത്യന്‍ കരസേനയുടെ വീര്യത്തിന് മുന്നില്‍ ഭയന്ന പാക്ക് സേന ജമ്മുവിലെയും കാശ്മീരിലെയും അര്‍നിയ മേഖലകളിലേയ്ക്ക് കനത്ത ഷെല്ലാക്രമണം നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ഒരു യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തിന് അഞ്ച് കി.മീ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ മേയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു സംഭവിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഭയന്ന് വെടിവെയ്പ്പ് അവസാനിപ്പിക്കണമെന്ന് പാക്ക് സേന തന്നെ അപേക്ഷിക്കുകയായിരുന്നു.

Top