പാകിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യന്‍ സൈന്യം ആക്രമിച്ചു

army

കാശ്മീര്‍: അതിര്‍ത്തി കടന്നുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തിനു ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യന്‍ സേന ആക്രമിച്ചു. ഈ മാസം 23 ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് സൈനികര്‍ നടത്തിയ അക്രമത്തിനു തിരിച്ചടിയാണിതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് വ്യക്തമാക്കി.

പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പാക് സൈനികരെ സൈന്യം അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ നീക്കം.അതിര്‍ത്തി കടന്ന് ആക്രമണത്തിനെത്തിയ സായുധരായ പാക് അതിര്‍ത്തി രക്ഷാ ഭീകര സംഘത്തിലെ രണ്ടു പേരെ ഈ മാസം 22 ന് ഇന്ത്യ വധിച്ചിരുന്നു.ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുകയും,ഏത് അടിയന്തിര സാഹചര്യം നേരിടാനും സേന തയ്യാറാണെന്ന് സൈനിക മേധാവി അറിയിക്കുകയും ചെയ്തിരുന്നു. .

Top