കോവിഡ് ബാധിച്ച് ഇന്ത്യൻ കരസേന ബ്രിഗേഡിയർ മരിച്ചു

കൊൽക്കത്ത: ഇന്ത്യൻ കരസേന ബ്രിഗേഡിയർ കോവിഡ് ബാധിച്ച് മരിച്ചു. വികാസ് സാമ്യാൽ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.

കൊൽക്കത്തയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാൽ.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,04,641 ആയി ഉയർന്നു. 2,26,947 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,59,860 പേർ രോഗമുക്തരായിട്ടുണ്ട്.

24 മണിക്കൂറിനിടെ 434 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 17,834 പേരുടെ ജീവനാണ് കോവിഡ് ബാധിച്ച് പൊലിഞ്ഞത്.

Top