മഞ്ഞുമൂടിയ ശ്രീനഗറില്‍ ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: യേശുക്രിസ്തുവിന്റെ തിരുപ്പിറവിദിനത്തില്‍ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു.

ഇപ്പോഴിതാ കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോയാണ് ട്വിറ്ററില്‍ തരംഗമാകുന്നത്. മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്റെ ക്രിസ്മസ് ആഘോഷം.

 

സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാനുമൊപ്പമായിരുന്നു സൈനികരുടെ ആഘോഷം. നിരന്നുനിന്ന് കൈയടിച്ച് ജിംഗിള്‍ ബെല്‍സ് പാടി ചുവടുകള്‍ വെക്കുന്ന സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

 

 

Top