ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷാ പഠനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇന്ത്യന്‍ സേന ഇത്തരത്തില്‍ ഒരു പഠനം നടത്തുമ്പോള്‍ അത് യുദ്ധസാഹചര്യങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ചൈന ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കുന്നുവെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.
ഭാഷാപഠനം സമാധാന കാലങ്ങളില്‍ ആശയവിനിമയം മെച്ചപ്പെടുത്തുമെങ്കിലും സംഘര്‍ഷാവസ്ഥകളിലും, യുദ്ധസാഹചര്യങ്ങളിലും പ്രതികൂലമാകുമെന്ന തരത്തിലുള്ള ഭയമാണ് ചൈനയ്ക്കുള്ളത്.
ദോക്‌ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദഗ്ധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.