ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ സൈന്യം. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലാണ് സൈന്യം അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.
ചൈനയുടെ ഭീഷണി അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു ഇന്ത്യന്‍ സേനയുടെ നീക്കം. ടാങ്ക് വിരുദ്ധ സേന മിസൈല്‍ ഉപയോഗിച്ച് ലക്ഷ്യം തകര്‍ക്കുന്ന വിഡിയോ പുറത്തുവിട്ടിട്ടുണ്ട്.
കിടങ്ങുകളിലും കുഴികളിലും മറഞ്ഞിരുന്നാണ് സായുധരായ സൈനികര്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
#WATCH Indian Army soldiers demonstrate battle drill to destroy enemy tanks in the Tawang sector near the Line of Actual Control (LAC) #ArunachalPradesh pic.twitter.com/3XYvYjB1hY
— ANI (@ANI) October 21, 2021
ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ (എടിജിഎം) ഉപയോഗിച്ചായിരുന്നു ആക്രമണം. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ എല്‍70 എയര്‍ക്രാഫ്റ്റ് തോക്കുകളും എം-7777 തോക്കുകളുമാണ് സൈന്യം ഉപയോഗിക്കുന്നത്. ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശക്തമായ സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത്.