ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായിരുന്ന പാകിസ്താന്‍ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
അതിര്‍ത്തി പ്രദേശത്ത് കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ബോംബാക്രമണത്തില്‍ സൈനികനും ഭാര്യയും മരിച്ചതിനു തൊട്ടുപിന്നാലെയാണ് നിയന്ത്രണ രേഖയിലെ സൈനിക നടപടി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നടത്തിയത്. ആക്രമണത്തില്‍ രണ്ട് പാക് സൈനികരും അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടതായി പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് പാണ്ഡെ രാജീവ് ഓംപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയായ ഛക്കാ ദാ ബാഗ്, ഖാരി കര്‍മാരാ എന്നീ മേഖലയില്‍ വിന്യസിച്ചിരുന്ന ’24 ഫ്രണ്ടിയര്‍ ഫോഴ്സ്’ യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.