ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണം നടന്നതിന് തെളിവുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം ലക്ഷ്യം കണ്ടെന്നും എഫ് – 16 വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന പാക്ക് വാദം കള്ളമാണെന്നും ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിരോധ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ പോര്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണെന്നും ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്ക് വിദേശകാര്യ മന്ത്രിയും മുഷാറഫും പാക്കിസ്ഥാനിലെ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ എന്തുകൊണ്ടാണ് ബാലക്കോട്ടെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നത്, സത്യം പുറത്ത് വരാതിരിക്കുന്നതിനാണ്.
സുരക്ഷാ കൗണ്‍സില്‍ ജയ്‌ഷെ നേതാവ് മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളായ ഇത് യുഎന്‍ സാങ്ഷന്‍ കമ്മിറ്റിയില്‍ ആവശ്യപ്പെടും, അദ്ദേഹം അറിയിച്ചു.