ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധമാണെന്ന് സൈനിക മേധാവി

ന്യൂഡല്‍ഹി: രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധമാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്.

പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന ഭീഷണി കൂടാതെ രാജ്യത്തിനകത്തു നിന്ന് ഉണ്ടാവുന്ന ഭീഷണി ഒരുമിച്ചു നേരിടാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു യുദ്ധത്തിന് ഏതു സമയത്തും രാജ്യം തയ്യാറാണെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കും. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി പര്‍വത പ്രദശങ്ങളില്‍ പ്രത്യേകം പരിശീലനം ലഭിച്ച സേനാ വിഭാഗത്തെ നിയമിക്കും. എന്നാല്‍ ഇതിന് ചില കടമ്പകള്‍ കൂടി ബാക്കിയുണ്ടെന്നും, പുതിയ ആളുകളുടെ നിയമന, പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top