ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാര്‍; അമിത് ഷാ

amithshah

ഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാന്‍ പ്രസിഡന്റ് ഷീജിങ് പിങ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷായുടെ പരാമര്‍ശം.

എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. ഏത് തരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സൈന്യത്തെ രാജ്യങ്ങള്‍ സജ്ജമാക്കുന്നത്. ഇന്ത്യന്‍ സൈന്യവും യുദ്ധത്തിന് തയാറാണ്. എതെങ്കിലുമൊരു പ്രസ്താവനക്ക് മറുപടിയായല്ല ഞാന്‍ ഇക്കാര്യം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു.

നയതന്ത്രതലത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലഡാക്കിലേയും അരുണാചല്‍ പ്രദേശിലേയും ചൈനീസ് അവകാശവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് സങ്കീര്‍ണമായ പ്രശ്‌നമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Top