ന്യൂഡല്‍ഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ 22 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സൈന്യം.
യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ മിഷന്റെ ഭാഗമായ ഇന്ത്യന്‍ സൈനികരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കുട്ടികളെ സൈനികമായി വിന്യസിക്കാന്‍ കോംഗോയിലെ സായുധ സംഘങ്ങള്‍ നടത്തിയ നീക്കം പരാജയപ്പെടുത്തിയാണ് സൈന്യം കുട്ടികളെ രക്ഷിച്ചത്.
കോംഗോയുടെ കിഴക്കന്‍ പ്രദേശമായ നിയാബിയോഡോയില്‍ നിന്നും 16 ആണ്‍കുട്ടികളെയും ആറ് പെണ്‍കുട്ടികളെയുമാണ് സേന രക്ഷപ്പെടുത്തിയത്. 48 മണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിനുശേഷമാണ് ഇവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്.
തുടര്‍ന്ന് കുട്ടികളെ യുഎന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്കു കൈമാറി.