ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉത്പാദനം 100 മില്യണ്‍ പിന്നിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ പ്ലാന്റില്‍ നിന്ന് പുറത്തിയറക്കിയ ഹീറോ എക്‌സ്ട്രീം 160 R ബൈക്കിലൂടെ കമ്പനി 100 മില്യണ്‍ തികച്ചു.തുടര്‍ച്ചയായ ഇരുപതാമത്തെ വര്‍ഷമാണ് ഹീറോ മോട്ടോകോര്‍പ്പ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന പദവി നിലനിര്‍ത്തുന്നത്.
100 മില്യണ്‍ ഉത്പാദനം പൂര്‍ത്തീകരിച്ച വേളയില്‍ ആറ് സെലിബ്രേഷന്‍ എഡിഷന്‍ മോഡലുകളും ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. സ്‌പ്ലെന്‍ഡര്‍ പ്ലസ്, എക്‌സ്ട്രീം 160 R, പാഷന്‍ പ്രോ, ഗ്ലാമര്‍ 125, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നിവയുടെ സെലിബ്രേഷന്‍ എഡിഷനുകളാണ് പുറത്തിറക്കിയത്.
ഫെബ്രുവരിയില്‍ ഈ മോഡലുകള്‍ വിപണിയിലെത്തും.