ചെന്നൈ: ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരം നിക്ഷേപത്തിനുളള പലിശ നിരക്ക് വര്‍ധിപ്പിച്ചു. 91 ദിവസം മുതല്‍ 180 ദിവസം വരെയുളള കാലയളവിലേക്ക് അഞ്ചു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 121 ദിവസം മുതല്‍ 180 ദിവസം വരെ കാലയളവിലേക്കുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.