Indian basket crude headed for a decade-low monthly average price

ന്യൂഡല്‍ഹി: ആഗോളതലത്തിലെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വില 10 വര്‍ഷത്തെ താഴ്ചയിലേക്ക്. മാസ ശരാശരിയാണ് ഇത്തരത്തില്‍ കുറഞ്ഞിരിക്കുന്നത്. ബാരലിന് 38.61 ഡോളറാണ് നിലവിലെ വില. വില ഇനിയും കുറഞ്ഞാല്‍ ശരാശരി നിലവാരം 38.61 ഡോളറില്‍ താഴെയാകും. 2004 മുതല്‍ ഈ നിലവാരത്തിനു മുകളിലാണ് വില.

കഴിഞ്ഞ മാസത്തെ ശരാശരി വില ബാരലിന് 42.50 ഡോളറായിരുന്നു. വിവിധ നിലവാരത്തിലുള്ള ക്രൂഡ് നിശ്ചിത അനുപാതത്തില്‍ അടങ്ങിയിരിക്കുന്നതാണ് ഇന്ത്യന്‍ ക്രൂഡ്. രാജ്യത്തിനാവശ്യമായ ഏതാണ്ട് 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

ഒന്നര വര്‍ഷമായി ആഗോളവില കുത്തനെ ഇടിയുകയാണ്. ബാരലിന് 115 ഡോളര്‍ എന്ന നിലയില്‍ നിന്ന് 41 ഡോളറായാണ് വില കുറഞ്ഞിരിക്കുന്നത്. ആവശ്യത്തെക്കാള്‍ ഉത്പാദനം കൂടിയതും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും വില കുറയാന്‍ കാരണമായി.

Top