ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനെയും മറികടന്നു, അഭിമാനമായി പന്ത്രണ്ടുകാരനായ ഇന്ത്യന്‍ വംശജന്‍

ലണ്ടന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരെ മറികടന്ന് ഇന്ത്യന്‍ വംശജനായ ബാലന്‍.

ബ്രിട്ടീഷ് ചാനലായ, ചാനല്‍ 4 നടത്തുന്ന ‘ചൈല്‍ഡ് ജീനിയസ്’ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ വംശജനായ രാഹുല്‍ മികച്ച വിജയം നേടിയത്.

ചോദിച്ച 14 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരങ്ങള്‍ നല്‍കിയാണ് രാഹുല്‍ 162 എന്ന ഐ.ക്യു ലെവല്‍ കൈവരിച്ചത്. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടേതിനേക്കാള്‍ കൂടുതലാണെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ ഐ.ക്യൂ ക്ലബായ ‘മെന്‍സ’യെ പ്രതിനിധീകരിച്ചാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത്.

എട്ടിനും പന്ത്രണ്ടിനും മദ്ധ്യേ പ്രായമുള്ള 20 കുട്ടികളാണ് മത്സരത്തിന്റെ ഈ സീസണില്‍ പങ്കെടുക്കുന്നത്. സ്‌പെല്ലിംഗ്, ഉച്ചാരണം തുടങ്ങിയവയില്‍ മികച്ച വിജയമാണ് രാഹുല്‍ കരസ്ഥമാക്കിയത്. ഓര്‍മ്മപ്പരീക്ഷയിലെ പതിനഞ്ച് ചോദ്യങ്ങളില്‍ 14 എണ്ണത്തിന് ഉത്തരം നല്‍കിയെങ്കിലും പൂര്‍ണമാക്കുന്നതിന് മുമ്പേ സമയം അവസാനിക്കുകയായിരുന്നു. രാഹുലിന്റെ അച്ഛനായ മിനേഷ് ഐ.ടി വിദഗ്ധനാണ്. കോമള്‍ ആണ് അമ്മ.

Top