ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പാക്കിസ്ഥാന്‍ കോടതി. രാജ്യത്ത് ഇന്ത്യന്‍ ടിവി പരിപാടികള്‍ സംരേക്ഷണം ചെയ്യുന്നതിന് പാക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതു മൂലം തങ്ങളുടെ സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.