ഇസ്ലാമാബാദ്: കൃത്യമായ യാത്രാ രേഖകളില്ലാത്തതിന്റെ പേരില്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.
ഇസ്ലാമാബാദിലെ എഫ്-8 മേഖലയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് ചുമത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
മുംബൈ സ്വദേശിയായ ശൈഖ് നാബി എന്നയാളാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയോ പാകിസ്ഥാനോ ഇതു വരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.