എട്ടുവയസുകാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച ഇന്ത്യന്‍ പൗരന് മൂന്ന് മാസം തടവ് ശിക്ഷ

rape

ദുബായ്: മോശം ഉദ്ദേശ്യത്തോടെ എട്ടുവയസുകാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച ഇന്ത്യന്‍ പൗരന് മൂന്ന് മാസം തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചു.

ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന അമ്പത്തൊന്നുകാരനാണ് ശിക്ഷ ലഭിച്ചത്.

ശിക്ഷയുടെ കാലാവധി അവസാനിക്കുമ്പോള്‍ ഇയാളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.

ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്കായി എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചത്.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയും ജോലിക്കാരിയായ യുവതിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തെറ്റായ ഉദ്ദേശ്യത്തോടെ കുട്ടിയുടെ അടുത്തെത്തിയ ഇയാളില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുട്ടി മുറിയിലെ കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു.

പിന്നീട് ഇയാള്‍ പോയെന്ന് ഉറപ്പായ ശേഷമാണ് കുട്ടി പുറത്തെത്തിയത്.

പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

Top