കോഫിഹൗസില്‍ കാപ്പിക്കൊപ്പം ഇനി മറ്റു പത്രങ്ങളും; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top