റിയാദ്: സൗദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വോളന്റിയര്‍മാരുടെ യോഗം ഇന്ന് വൈകുന്നേരം 5.30ന് റിയാദ് എംബസി ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഇന്ത്യന്‍ എംബസി.
നിയമം ലംഘിച്ചിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരെയും മടക്കി അയക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
ഈ വര്‍ഷം മാര്‍ച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് നീട്ടി നല്‍കുന്നത്.
നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ ഒക്ടോബര്‍ 16 വരെ ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സെലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.