സുപ്രധാന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ വിദേശ നിക്ഷേപം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ

മുംബൈ : വിദേശ നിക്ഷേപത്തിലൂടെ അന്താരാഷ്ട്ര സ്വാധീനം വർധിപ്പിച്ച് ഇന്ത്യൻ കമ്പനികൾ. ഇൻഷുറൻസ്, ഫിനാൻഷ്യൽ-ബിസിനസ് സേവനങ്ങൾ, മാനുഫാക്ചറിം​ഗ്, കൃഷി-ഖനനം, മൊത്ത-ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകൾ- ഹോട്ടലുകൾ തുടങ്ങിയ മേഖലകളിലാണ് വിദേശ നിക്ഷേപത്തിലൂടെ ഇന്ത്യൻ കമ്പനികളുടെ സ്വാധീനം ശക്തമാകുന്നത്. മൊത്തം വിദേശ നിക്ഷേപത്തിന്റെ 90 ശതമാനവും ഈ മേഖലകളിലാണ് നടക്കുന്നത്.

100 കോടിയിലധികം നിർദേശങ്ങൾ രജിസ്റ്റർ ചെയ്ത ഒരേയൊരു മേഖല കൃഷി, ഖനനം എന്നിവയായിരുന്നു.ജെ എസ് ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി വിദേശ്, എച്ച് സി എൽ ടെക്നോളജീസ്, ഹാൽഡിയ പെട്രോകെമിക്കൽസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരാണ് 500 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയ മികച്ച അഞ്ച് നിക്ഷേപകർ. കൂടാതെ, അദാനി പ്രോപ്പർട്ടീസ്, പിരാമൽ എന്റർപ്രൈസസ്, ലുപിൻ, കാഡില ഹെൽത്ത് കെയർ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് എന്നിവരും വിദേശ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്.

Top