ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മറ്റൊരു റെക്കോര്‍ഡ് കൂടി.
ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ ‘വിരാട് കൊഹ്‌ലി’ ഫുട്‌ബോള്‍ ഇതിഹാസം ‘ലിയോണല്‍ മെസി’യെയും മറികടന്നാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഫോര്‍ബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ കൊഹ്‌ലി ഏഴാം സ്ഥാനത്താണ്.
37.2 മില്യണ്‍ ഡോളറുമായി റോജര്‍ ഫെഡററാണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
33.4 മില്യണ്‍ ഡോളറുമായി ബാസ്‌ക്കറ്റ് സൂപ്പര്‍താരം ‘ലീബ്രോണ്‍ ജെയിംസ്’ രണ്ടാമതും 27 മില്യണ്‍ ഡോളറുമായി ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്ഥാനത്തുമാണ്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’യാണ് നാലാം സ്ഥാനത്ത് എത്തിയ താരം.
14.5 മില്യണ്‍ ഡോളറുമായി ഏഴാമതാണ് ‘വിരാട് കൊഹ്‌ലി’.
ഒമ്പതാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയുടെ ബ്രാന്‍ഡ് മൂല്യം 13.5 മില്യണ്‍ ഡോളറാണ്.