പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കും; സാധ്യതകള്‍ പങ്ക് വച്ച് സമിതി അംഗം

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടത്. ശാസ്ത്രി തന്റെ ചുമതല ഭംഗിയായി കൈകാര്യം ചെയ്തുവെന്നും അതിനാല്‍ തന്നെ ശാസ്ത്രിയുടെ ഒഴികെ മറ്റ് പരിശീലക സ്ഥാനങ്ങളിലേക്കായിരിക്കും തുറന്ന മത്സരം നടക്കുകയെന്നുമാണ് ഗെയ്ക്വാദ് വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകനായ രവി ശാസ്ത്രിയെ കൂടാതെ മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട്. എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും തിരഞ്ഞെടുക്കും. ഇവര്‍ക്കൊപ്പം ഫിസിയോ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.

Top