ഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ. നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള രഹാനെയുടെ പരിശീലന ദൃശ്യങ്ങള്‍ ഇപ്പോള്‍ തരംഗമാകുകയാണ്. വിശ്രമമില്ലാത്ത ദിവസങ്ങള്‍ എന്നാണ് രഹാനെ വീഡിയോയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത സമയത്തെയാണ് സമൂഹമാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് രഹാനെ ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. ടെസ്റ്റില്‍ ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമായിരുന്നു 35കാരനായ രഹാനെ. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് രഹാനെയ്ക്ക് തിരിച്ചടിയാകുന്നത്. വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് ഏകദിന ക്രിക്കറ്റില്‍ നിന്നും രഹാനെയെ മാറ്റിനിര്‍ത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്നിംഗ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. അജിന്‍ക്യ രഹാനെയെപ്പോലെ വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ കഴിയുന്ന താരത്തിന്റെ അസാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് രഹാനെയുടെ പരിശീലനവും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.