ന്യൂഡല്‍ഹി: നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 മണിക്കൂര്‍ വരെയാണ്.
സര്‍ക്കാരിന്റെ നാല് പ്രസ്സുകളിലും പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ച് കറന്‍സി ക്ഷാമം പരിഹരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500, 200 രൂപാ നോട്ടുകളാവും ഇത്തരത്തില്‍ അച്ചടിക്കുന്നത്.
ഒരാഴ്ച്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ വിതരണത്തിന് തയ്യാറാക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എടിഎം മെഷീനുകളില്‍ നോട്ട് ക്ഷാമമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.