രൂപയുടെ മൂല്യം കൂപ്പുകുത്തി ; 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്

rupee trades

കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തി. തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. 72.42 എന്ന നിലയിലേക്ക് ഇതോടെ രൂപയെത്തി.

എന്നാല്‍, പുതിയ ആര്‍ബിഐ ഗവര്‍ണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 71.85 രൂപയാണ്.

Top