ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച യുകെയിലെത്തും. 22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. രാജ്നാഥ് സിംഗ് 2022 ജൂണില്‍ യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ കാരണങ്ങളാല്‍ യാത്ര റദ്ദാക്കുകയായിരുന്നു.
യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സുമായി സിംഗ് നിര്‍ണായക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചേക്കും. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും തുടര്‍ന്ന് ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ യുകെയിലുള്ള ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കും.
22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാരിലെ ജോര്‍ജ് ഫെര്‍ണാണ്ടസാണ് അവസാനമായി യുകെയിലെത്തിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി. 2002 ജനുവരി 22 നായിരുന്നു സന്ദര്‍ശനം. ഇന്ത്യ-യുകെ ബന്ധത്തില്‍ രാജ്‌നാഥ് സിംഗിന്റെ ഈ സന്ദര്‍ശനം ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.