ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലാവസ്ഥയിലാണ്; നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ”സാമ്പത്തികവളര്‍ച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകള്‍ വെച്ചുനോക്കുമ്പോള്‍ സമീപഭാവിയില്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല”.”കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

’20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്.

Top