ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

ദില്ലി: ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതേസമയം ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിവരം.

ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 097235226748, 0972543278392. cons1.telaviv@mea.gov.in എന്ന ഇ-മെയില്‍ വഴിയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.

Top