ന്യൂഡല്‍ഹി; വളരെ ചെറുതാണെങ്കില്‍ പോലും ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചു.
ആണവ പദ്ധതികളുമായി മുന്നേറുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തണമെന്നും അതിന് നയതന്ത്ര ബന്ധം വിഛേദിക്കണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ സുഷമ ഈ ആവശ്യം തള്ളുകയായിരുന്നു.
ഉത്തരകൊറിയയുമായി ഇന്ത്യയ്ക്ക് വളരെ ചെറിയ നയതന്ത്ര ബന്ധമേയുള്ളു. അത് നിലനിര്‍ത്തും. അവരുമായി ഒരു ബന്ധവുമില്ലാത്ത അമേരിക്കക്കും അത് ഗുണകരമാകുമെന്നും സുഷമ പറഞ്ഞു. ആശയ വിനിമയത്തിന് ഒരു വഴി തുറന്നുകിടക്കുന്നത് എല്ലാ സുഹൃദ് രാജ്യങ്ങള്‍ക്കും നല്ലതാണെന്നും അവര്‍ അറിയിച്ചു.