യുക്രൈനില്‍ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യന്‍ എംബസി

ഷ്യയുടെ അധിനിവേശ സാധ്യത നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യന്‍ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു. യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിര്‍ദേശം നല്‍കിയത്.

യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നു.

നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. യുക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യുക്രൈനില്‍ നിന്നും വിമാനസര്‍വീസ് സുഗമമായി നടക്കുന്നുണ്ട്.

 

Top