റിയാദ്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസി മുഴുവന്‍ കോണ്‍സുലര്‍ സേവനങ്ങളും നിര്‍ത്തിവെച്ചുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് അടച്ചത്.
റിയാദിലെ ഉമ്മുല്‍ ഹമാം, ബത്ഹ, ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളിലുള്ള പാസ്‌പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചതെന്നാണ് റിപ്പോര്‍ട്ട്. എംബസികള്‍ അടച്ചത് കൊണ്ട് ഈ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയതിന് അപേക്ഷിക്കല്‍, വിസയ്ക്ക് അപേക്ഷിക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതല്ല.
അതേസമയം അടിയന്തര ഘട്ടത്തില്‍ സര്‍വീസ് ആവശ്യമാണെങ്കില്‍ ഉമ്മുല്‍ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹൊഫൂഫ്, ഹഫര്‍ അല്‍ബാത്വിന്‍, വാദി അല്‍ദവാസിര്‍, അറാര്‍, സകാക്ക, അല്‍ജൗഫ്, അല്‍ഖഫ്ജി, അല്‍ഖുറയാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ നടത്തുന്ന പതിവ് സന്ദര്‍ശന പരിപാടികളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.