Indian Express Published nonsense news-Vs

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ താന്‍ മുഖ്യമന്ത്രി ആവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത് മാദ്ധ്യമ തെമ്മാടിത്തമാണെന്നും അദ്ദേഹം പത്രലേഖകരോട് പറഞ്ഞു.

മുഖ്യമന്ത്രി ആരാവണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണെന്നാണ് താന്‍ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലയില്‍ മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷം അത് തന്റെ വായിലേക്ക് തിരുകുകയാണെന്നും വി.എസ് പറഞ്ഞു.

താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇതില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടി നേതൃത്വവുമാണെന്ന് വിഎസ് പറഞ്ഞെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Top