ലണ്ടന്‍: ക്രിക്കറ്റിനോടുള്ള ഭ്രാന്തില്‍ ഇന്ത്യന്‍ ആരാധകന്‍ കളി കാണാനെത്തിയത് ഭാര്യയുടെ കാര്‍ വിറ്റിട്ട്.
ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാനാണ് ഭാര്യയുടെ കാര്‍ വിറ്റ് ഇന്ത്യയുടെ ‘കട്ട ഫാന്‍’ ഓവല്‍ വരെയെത്തിയത്.
സ്റ്റേഡിയത്തില്‍ ഭാര്യയുടെ കാര്‍ വിറ്റാണ് കളി കാണാനെത്തിയത് ബാനറിലെഴുതി ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു ഇയാള്‍. കമന്റേറ്റര്‍മാരാണ് ഈ ക്രിക്കറ്റ് ഭ്രാന്തനെ കണ്ടുപിടിച്ചത്.
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും ബി.സി.സി.ഐയും ഈ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശരിക്കും നിങ്ങള്‍ കാര്‍ വിറ്റോ എന്ന് ചോദിച്ചാണ് ബി.സി.സി.ഐ ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്.