പ്രതിഷേധ നടപടിയുമായി പാക്കിസ്ഥാന്‍; ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പുതിയ നടപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ഉപദേഷ്ടാവ് ഫിര്‍ദൗസ് ആശിഖ് അവാന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന്റെ പ്രതിഷേധ സൂചകമായാണ് ഈ നടപടി എന്നാണ് സൂചന. ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനം എന്ന് ഫിര്‍ദൗസ് ആശിഖ് വ്യക്തമാക്കുകയും ചെയ്തു.

Top