കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു.
മോചിപ്പിച്ചവരില്‍ 48 പേര്‍ പുതുകോട്ടൈയില്‍ നിന്നും 24 പേര്‍ രാമനാഥപുരത്തുനിന്നും 8 പേര്‍ നാഗപട്ടണത്തു നിന്നുമുള്ളവരാണ്.
മോചിപ്പിച്ചതിനു ശേഷം ഇവരെ ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.