ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തില്‍ അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ത്രിവര്‍ണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍(എഫ്‌ഐഎ)സംയുക്തമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രണ്‍ധീര്‍ ജയ്‌സ്വാള്‍ ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയാകും. ആഘോഷ പരിപാടിയുടെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ടലങ്കരിക്കും.
ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ദേശസ്‌നേഹത്തിന്റെ തെളിവാണ് പതാകയുയര്‍ത്തലെന്ന് എഫ്‌ഐഎ പറഞ്ഞു. എഫ്‌ഐഎ പ്രവര്‍ത്തനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. എഫ്‌ഐഎ എല്ലാ കൊല്ലവും ഓഗസ്റ്റില്‍ പരേഡ് സംഘടിപ്പിക്കാറുണ്ട്. മാന്‍ഹട്ടനില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രീയ നേതാക്കള്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നത് പതിവാണ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.