ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരെന്ന് മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ്. പരിശീലകനാകാന്‍ യോഗ്യരായ നാല് പേരെയാണ് ഫെഡറേഷന്‍ ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കും.
ബെംഗളൂരു എഫ് സിയുടെ മുന്‍ പരിശീലകനായ ആല്‍ബര്‍ട്ട് റോക, മുന്‍ കൊറിയന്‍ പരിശീലകന്‍ ലീ മിന്‍ സുംഗ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാന്‍ എറിക്‌സണ്‍, ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഐഗോര്‍ സ്റ്റിമാക് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്ളത്. ഇവരില്‍ ആരെങ്കിലും ഒരാള്‍ ആയിരിക്കും ഇന്ത്യയെ ഇനി നയിക്കുക.
ബെംഗളൂരു എഫ് സിയില്‍ അത്ഭുതങ്ങള്‍ കാണിച്ച ആല്‍ബര്‍ട്ട് റോകയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ചും ഫുട്‌ബോളര്‍മാരെ കുറിച്ചും റോകയ്ക്ക് ഉള്ള അറിവാണ് ഇതിന് കാരണം. ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പില്‍ നയിച്ച ലീ മിന്‍ സുംഗ് ആണ് ഈ നാലു പരിശീലകരില്‍ ഏറ്റവും പ്രഗത്ഭന്‍.