FTR 1200 S, FTR 1200 റേസ് റെപ്ലിക്ക മോഡലുകളുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

പുതിയ FTR 1200 S, FTR 1200 റേസ് റെപ്ലിക്ക മോഡലുകളുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍. 14.99 ലക്ഷം രൂപയാണ് FTR 1200 S ന് വില. FTR 1200 S റേസ് റെപ്ലിക്കയ്ക്ക് 15.49 ലക്ഷം രൂപയുമാണ് വില വരുന്നത്. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ ഡീലര്‍ഷിപ്പുകളും പുതിയ മോഡലുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക രണ്ടുലക്ഷം രൂപയാണ്. അടുത്തവര്‍ഷം ഏപ്രിലില്‍ മാത്രമെ ബൈക്ക് ലഭിക്കുകയുള്ളൂ.

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, 4.3 ഇഞ്ച് LCD ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, ബ്ലുടൂത്ത്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇരു മോഡലുകളുടെയും വിശേഷങ്ങളില്‍പ്പെടും. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രകടനക്ഷമതയ്ക്കും സുരക്ഷയ്ക്കുമായുണ്ട്.

FTR 1200 S, FTR 1200 S റേസ് റെപ്ലിക്ക മോഡലുകളിലും 1,203 സിസി വിട്വിന്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന്‍ 120 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ബൈക്കുകള്‍ക്കുണ്ട്. 43 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന പിഗ്ഗിബാക്ക് IFP സംവിധാനം പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 320 mm ഇരട്ട ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കുമ്പോള്‍ പിന്‍ ടയറില്‍ 265 mm ഡിസ്‌ക്കാണ് ബ്രേക്കിംഗിനായുള്ളത്.

Top