ന്യൂഡല്‍ഹി : നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നെന്ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ, ഇന്ത്യയിലെ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന് തിരിച്ചുവിളിച്ചു. ഇതേതുടര്‍ന്ന് പാക് ഹൈക്കമ്മീഷ്ണര്‍ സൊഹോയ്ല് മഹമ്മൂദ് പാക്കിസ്ഥാനിലേക്ക് മടങ്ങി.