റൂര്‍ക്കേല: ഒളിമ്പിക് മെഡല്‍ ജേതാവും മുന്‍ ഇന്ത്യന്‍ ഹോക്കി താരവുമായ മൈക്കള്‍ കിന്‍ഡോ അന്തരിച്ചു. 73 വയസ്സായിരുന്നു. സ്വവസതിയിലായിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1972-ല്‍ മ്യൂണിക്കില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഒളിമ്പിക് ഹോക്കി ടീം അംഗമായിരുന്നു കിന്‍ഡോ. 1975-ല്‍ ക്വാലാലംപുരില്‍ നടന്ന ലോകകപ്പ് നേടിയ ടീമിലെ ഫുള്‍ ബാക്കായിരുന്നു. ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് കന്നി ലോകകപ്പ് സ്വര്‍ണ മെഡല്‍ നേടിയ ടീമിലും കിന്‍ഡോ കളിച്ചിരുന്നു.